തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ലോക സമാധാന പ്രാർഥനാദിനമാചരിച്ചു. തൃശൂർ പുത്തൻപള്ളി വികാരി റവ. ഫാ. തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. തിരുനാൾ ആഘോഷക്കമ്മിറ്റി ജനറൽ കണ്‍വീനറും മാനേജിംഗ് ട്രസ്റ്റിയുമായ ജോർജ് കവലക്കാട്ട്, കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, അസിസ്റ്റന്റ് വികാരി ഫാദർ പ്രജോവ് വടക്കേത്തല, റവ. ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, കൈക്കാരൻമാരായ കെ.എ. റാഫി, പി.എൽ. സെബി, റോഷൻ ഡേവിസ് വിശ്വാസപരിശിലന പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
വിശ്വാസ പരിശീലനവിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ലോകസമാധാന പ്രാർഥനയിൽ പങ്കെടുത്തു വെള്ളരിപ്രാവുകളെ പറത്തി. മാതാവിനോടുള്ള ഭക്തിസൂചകമായി നീലനിറത്തിലുള്ള ബലൂണും പറത്തി.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആന്റണി തോട്ടാൻ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.